അക്രമികൾക് പാർട്ടികൾ ഒളിഞ്ഞും തെളിഞ്ഞും നൽകുന്ന സംരക്ഷകണവും വീര പരിവേഷവും ആണ് ഇത്തരംഅക്രമങ്ങൾ ആവർത്തിക്കാൻ പാർട്ടി പ്രവർത്തർക് ധൈര്യം നൽകുന്നത്. പാർട്ടികൾ പരസ്യമായി അവരെ തള്ളിപ്പറയുകയും പ്രാദേശിക പ്രശ്നങ്ങൾ ആയി ലഘൂകരികാനും ആണ് ശ്രമിക്കുന്നത്. പിന്നീട് അവരെ സംരക്ഷികുന്നു. അത്കൊണ്ട് തന്നെ പാർട്ടികൾക് ഇത്തരം അക്രമങ്ങളിൽ പങ്കില്ലെന്ന് പറയുന്നത് വെറും പരസ്യ വാചകം മാത്രം. യാഥാർഥ്യം അങ്ങനെ അല്ല. പാർട്ടി വളരാൻ ഇത്തരം സംഭവങ്ങൾ നടക്കണം എന്ന് ചിന്തിക്കുന്നവർ പാർട്ടികൾക്കുള്ളിൽ ഉണ്ട്.
ഇലക്ഷന് മുമ്പ് ഇത്തരം ആക്രമങ്ങൾ തടയാനും നിയന്ത്രിക്കാനും കഴിയുന്ന പാർട്ടികൾക് എന്തുകൊണ്ട് ഇലക്ഷനു ശേഷം കഴിയുന്നില്ല? പരമാവധി ജനങ്ങളുടെ സപ്പോർട്ട് വാങ്ങി വോട്ടെടുപ്പ് കഴിഞ്ഞു ജനങ്ങളെ പറ്റിച്ചു ജനങ്ങൾക് നേരേ കൊഞ്ഞനം കുത്തുന്ന ഏർപ്പാട് ആണ് ഇത്.
തങ്കളുടെ ആക്രമ രാഷ്ട്രീയം ഒരു വിഷയം അല്ല, മറ്റു പാർട്ടികാരും ആക്രമ രാഷ്ട്രീയം തുടരുന്നവർ ആണല്ലോ. അതുകൊണ്ട് താത്ക്കാലിക മായി ഉണ്ടാവുന്ന എതിർപ്പുകൾ മാത്രം, അതു നേരിട്ടാൽ പിന്നീട് എല്ലാം ജനങ്ങൾ മറക്കും. ഈ ചിന്ത ഉള്ളത് കൊണ്ടാണ് പാർട്ടികൾ ഇത്തരക്കാരെ സംരക്ഷികുന്നത്. ജനങ്ങളെ ഭയപ്പെടുത്തി വരുതിയിൽ നിർത്തുന്ന രീതി ആണ്. താങ്കളുടെ പാർട്ടിയോട് ആരും കളിക്കാൻ വരണ്ട, വന്നാൽ ഇതായിരിക്കും അവസ്‌ഥ എന്നു കാണിക്കാൻ ഇടകിടക്കു കോല നടത്തുകയാണ്. അവരുടെ ശക്തിപ്രകടനം ആയിട്ടാണ് ഇതിനെ പാർട്ടികളിൽ ചിലർ കാണുന്നത്. അത്കൊണ്ട് തന്നെ പാർട്ടികൾ ഇത്തരം അക്രമരാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നില്ല.
പാർട്ടികൾ ജനങ്ങളുടെ കാവൽക്കാരവണം ജനങ്ങളെ കൊല്ലുന്നവർ ആവരുത്. ജനങ്ങൾ എന്നുപറഞ്ഞാൽ സ്വന്തം അണികൾ ആണെന്ന ധാരണ പാർട്ടികൾക് ഉണ്ടോ? എതിർ പാർട്ടിയിൽ നില്കുന്നവനും പാർട്ടി ഇല്ലാത്തവനും ഒകെ ഉൾപ്പെട്ടത് ആണ് ജനം. ജനങ്ങൾ ഉണ്ടങ്കിലേ രാജ്യം ഉളളൂ.. രാജ്യം ഉണ്ടങ്കിലേ.. പാർട്ടികൾ ഉളളൂ..
ഒരു അക്രമിയ്ക് അർഹമായ ശിക്ഷ കിട്ടണമെങ്കിൽ നാട് നീളെ പ്രതിഷേധികണം. സോഷ്യൽ മീഡിയ നിറയെ പോസ്റ്റ് ഇടണം. ചാനലായ ചാനലുകളിൽ ചർച്ചവേണം. വേണ്ടിവന്നാൽ കൊന്ന പർട്ടിക് എതിരെ കുടുംബം മത്സരിക്കണം. എന്നിട്ട് പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല. ഇതൊക്കെ സ്ഥിരസ്ഥിതിയായി കിട്ടേണ്ട ശിക്ഷക്ക് ആണെന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.
ഇവിടെ ചിന്തിക്കേണ്ടത് ജനങ്ങൾ ആണ്. ആക്രമരാഷ്ട്രീയത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കാൻ പറ്റില്ല. അക്രമരാഷ്ട്രീയമില്ലാത്ത ഒരു പാർട്ടിയും ഇല്ല. പിന്നെ ജനങ്ങൾ എന്തു ചെയ്യും? ഈ നിസ്സഹായവസ്ഥയെ പാർട്ടികൾ ദുരുപയോഗം ചെയ്യുന്നു. ഓരോ കൊലപാതകം വരുമ്പോഴും വിയോചിച്ചു എതിർ പാർട്ടികൾക് വോട്ട് കൊടുക്കും അവർ ചെയ്യുമ്പോൾ ഇങ്ങോട്ടും കൊടുക്കുന്നു. നിരന്തരം ജനങ്ങളെ കുരങ്ങു കളിപ്പിക്കുകയാണ്.
കൊല്ലപെട്ടവർക്ക് ഒരു പാർട്ടിയേ ഉള്ളൂ... അവരുടെ പാർട്ടിയുടെ പേര് "നീതി" എന്നാണ്. അവരുടെ മുദ്രാവാക്യവും, ലക്ഷ്യവും അതു തന്നെയാണ്. ജീവിക്കാനുള്ള അവരുടെ അവകാശത്തെ കവർന്നവരോടുള്ള പ്രതിഷേധം മാത്രം. അതെന്നും ഈ സമൂഹത്തെ വേട്ടയാടി കൊണ്ടിരിക്കും നീതി നൽകുന്നത് വരെ.
ഇനി മാറണം ജനങ്ങൾ! സ്വന്തം പാർട്ടിയിൽ നിന്നും കൊല്ലപ്പെട്ടവരുടെ ഫോട്ടോയും പേരും വെച് പ്രതിഷേധിക്കുന്നതിനു പകരം എല്ലാവർക്കും വേണ്ടി പ്രതിഷേധികണം. സ്വന്തം പാർട്ടിയിൽ നിന്ന്കൂടി അത്തരം പ്രധിഷേധം വരുമ്പോൾ പാർട്ടികൾ ചിന്തിച്ചു തുടങ്ങും. ഇത് ഓരോ പാർട്ടിപ്രവർത്തകന്റെയും സുരക്ഷക് നല്ലതാണ്. അടുത്തത് തങ്ങൾക് നേരെ വരാതിരിക്കാൻ.
അതിക കാലം തുടരില്ല ഈ കൊലപാതകരാഷ്ട്രീയം ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ജനങ്ങൾ ഒരു നാൾ കണ്ടെത്തും നിങ്ങളെ വരുതിയിൽ കൊണ്ടുവരാൻ ഉള്ള വഴി.
അത് വരേ പാർട്ടികൾ സ്വയം ആയുധം താഴെ വെകുമ്പോൾ മാത്രമേ അക്രമ രാഷ്ട്രീയം നിലകുള്ളൂ...
Comments
Post a Comment