ചിതലരിച്ച ചിന്തകളേക്കാൾ നല്ലത്‌ അബദ്ധങ്ങളിൽ നിന്നും കിട്ടുന്ന പാഠങ്ങളാണ്




ഒരിക്കൽ ഒരു തൊഴിലാളി  മുതലാളിയുടെ വീട്ടിൽ പോവാൻ ഇടയായി. ആദ്യമായിട്ടാണ് പോവുന്നത്. ആരെയും കാത്തു നിന്നില്ല. പെട്ടെന്ന് ഗേറ്റ് തുറന്ന് അകത്തു കയറി. ദേ വരുന്നു ഒരു പട്ടി. ഉഗ്രൻ, നല്ല കുര തന്നെ. കടി ഉറപ്പാണ്. എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം. തിരിഞ്ഞു ഓടുക തന്നെ. അങ്ങനെ തിരിഞ്ഞു ഓടി ഗേറ്റ് കടന്ന് പുറത്തെത്തി, ഗേറ്റ് അടച്ചു. ഹാവൂ രക്ഷപ്പെട്ടു. ആശ്വാസത്തോടെ വീട്ടിലേക്ക്‌ നോക്കുമ്പോൾ  അദ്ദേഹത്തിന്റെ കാഴ്‌ചയിൽ പെട്ടു ഒരു ബോർഡ്. ബോർഡ് സ്ഥിതിചെയ്യുന്നത് നേരത്തെ തുറന്ന ഗേറ്റിൽ തന്നെ. ഇങ്ങനെയാണ് അതിൽ എഴുതിയത് "പട്ടിയുണ്ട് സൂക്ഷിക്കുക". ഈ ബോർഡ്ന്  എന്തങ്കിലും പ്രസക്തി ഇപ്പോൾ അദ്ദേഹത്തിന് ഉണ്ടോ? ഇല്ല. എങ്കിൽ ഗേറ്റ് തുറക്കുന്നതിന് മുമ്പ് കണ്ടിരുന്നങ്കിലോ?
ചിന്തകന്മാരുടെ എഴുത്തുകളും ആപിപ്രായങ്ങളും ഉണ്ടായിട്ടും അതൊന്നും വായിക്കുകയും പഠിക്കുകയും ചെയ്യാതെ എന്തെങ്കിലും അബദ്ധങ്ങളിൽ നമ്മൾ ചെന്നെത്തുകയാണെങ്കിൽ നമുക്ക് അറിവ് നൽകുന്നത് ഈ അബദ്ധങ്ങളാണ്. അതുകൊണ്ട് ഈ അബദ്ധങ്ങളെയും തോൽവികളെയും നമ്മൾ നല്ലതായി കാണേണ്ടി വരും. 

ചിതലരിച്ച ചിന്തകളേക്കാൾ നല്ലത്‌ അബദ്ധങ്ങളിൽ നിന്നും കിട്ടുന്ന പാഠങ്ങളാണ്.




Comments