സ്നേഹം| Malayalam Topic Love| Sneham




  

ഒരൂപാട് വ്യക്തികൾ എഴുതുകയും പറയുകയും ചെയ്ത ഒരു വിഷയമാണ് സ്നേഹം. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ഇതു തന്നെ. മനുഷ്യന് ഭക്ഷണം പോലെ തന്നെ അത്യാവശ്യമാണ് സ്നേഹം. വേണങ്കിൽ നമുക്ക് ഇങ്ങനെ പറയാം മനസിന്റെ ഭക്ഷണമാണ് സ്നേഹം എന്ന്‌.




  

  

പലവിധത്തിലും ചിന്തകന്മാരും കവികളുമൊക്കെ സ്നേഹത്തെ വിവരിച്ചിട്ടുണ്ട് തത്കാലം അതിനെ കുറിച്ചു ഇവിടെ പറയുന്നില്ല. നമുക്ക് ഒരു പെർഫ്യൂം കിട്ടി നാം അതു മണപ്പിച്ചു അപ്പോൾ കിട്ടിയ ഗന്ധം നമുക്ക് ആസ്വദിക്കാൻ പറ്റി. ഈ സുഗത്തെ സുഗന്ധം എന്നു നമ്മൾ പറയും. ഇതു പോലെ തന്നെ യാണ് സ്നേഹവും. നമ്മൾ എന്തെങ്കിലുമായി ബന്ധപ്പെടുമ്പോൾ ആ ബന്ധം നമുക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ടോ? ഉണ്ട് എങ്കിൽ ആ സുഗത്തെ നമുക്ക് സ്നേഹം എന്നു പറയാം. (ആ സുഗത്തിന്റെ ഫലമായി മനസിൽ രൂപപ്പെടുന്ന സുഗത്തിനു കാരണമായതിനോടുള്ള നന്ദിയാണ് സ്നേഹം എന്നും പറയാം)

 
 
  

പലരും പറയുന്നത് കേൾക്കാം സ്നേഹം കൊടുക്കുക എന്ന്‌. എന്നാൽ ഞാൻ പറയുന്നത് സ്നേഹം ആർക്കും കൊടുക്കാൻ പറ്റില്ല, നമുക്ക് അനുപവികനെ പറ്റുള്ളൂ. പക്ഷെ നമ്മൾ അനുപവിക്കുന്ന സ്‌നേഹത്തിന്റെ പ്രതികരണങ്ങളായി നമ്മൾ പുറത്തു പ്രകടിപ്പിക്കും വാക്കിലൂടെയും നോട്ടത്തിലൂടെയും പ്രവർത്തിയിലൂടെയുമൊക്കെ. അതാണ് മറ്റൊരാൾക്ക് അനുപവികാൻ കഴിയുക. അപ്പോൾ അയാൾകുകിട്ടുന്ന ആസ്വാദനം അയാളുടെ സ്നേഹമാണ്. അതുകൊണ്ട് നമ്മൾ തത്കാലം ചുരുക്കി സ്നേഹം കൊടുക്കുക എന്നു പറയുന്നു എന്നു മാത്രം.

  
  

സ്നേഹത്തെ നമ്മൾ മുകളിൽ പറഞ്ഞതുപോലെ മനസിലാക്കണം. എന്നാൽ മാത്രമേ നമുക്ക് ഒരു നല്ല മാറ്റം ഉണ്ടാവുകയുള്ളൂ. നമുക്ക്‌ ഒരാളോട് സ്നേഹമുണ്ട് അതു അദ്ദേഹത്തിന്റെ ഗുണമാണ് നമ്മുടെ ഗുണമാവണമെന്നില്ല. കാരണം അയാൾക്ക് നമ്മെ സന്തോഷിപ്പിക്കാൻ കഴിയുന്നു എന്നുള്ളതാണ്. പക്ഷെ നമുക്ക് സ്നേഹമുണ്ട് ഒരു നിലക്കും ഒരു പ്രകടനവും നമ്മൾ കാണിക്കുന്നില്ലങ്കിൽ അയാൾക്ക്‌ ഒരു ഉപകാരവും നമ്മുടെ സ്നേഹം കൊണ്ടില്ല. മറിച്ചു നമ്മൾ പ്രകടിപ്പിക്കുകയാണെങ്കിൽ അയാളിലും സ്നേഹം ഉണ്ടാവും.


അപ്പോഴും ചില പ്രശ്നങ്ങൾ ഉണ്ട് നമ്മുടെ പ്രകടനം അയാൾക്ക്‌ ആസ്വാദ്യകരമല്ലങ്കിൽ സ്നേഹം ഉണ്ടാകപ്പെടില്ല. അപ്പോൾ അയാൾക് എന്തോക്കെയാണ് ആസ്വാദ്യകാരം എന്നു മനസിലാക്കി വേണം നമ്മൾ പ്രകടിപ്പിക്കാൻ.

 

 

ആരോടൊക്കെ നമുക്ക് സ്നേഹമുണ്ടാവും?

നമ്മെ സദോഷിപ്പിക്കുന്ന എല്ലാത്തിനോടും നമുക്ക് സ്നേഹമുണ്ടാവും. ദൈവം, മനുഷ്യർ, പൂക്കൾ, സുഗന്ധദ്രവ്യങ്ങൾ, പക്ഷികൾ മൃഗങ്ങങ്ങൾ, കാറ്റ്, മഴ, പാട്ട്, മറ്റു കലകൾ എന്നീ തുടങ്ങി ഒരുപാട് കാര്യങ്ങളോട് നമുക്ക് സ്നേഹം ഉണ്ടാവും.

 

 

എപ്പോഴാണ് സ്നേഹം ഇല്ലാതാവുന്നത്?

നമുക്ക് കിട്ടികൊണ്ടിരുന്ന സന്തോഷങ്ങൾ ഇല്ലാതാവുമ്പോൾ അല്ലങ്കിൽ അത് നമുക്ക് മടുപ്പ് വരുമ്പോൾ. മടുപ്പ് വരുന്നത് അധികവും അതിലും ആസ്വാദ്യകരമായത് കിട്ടുമ്പോഴാണ്.

 

 

എങ്ങിനെ ഒരാളിൽ നമ്മോട്‌ ഇഷ്ട്ടം ഉണ്ടാക്കാം?


അതിനുള്ള വഴി പറയാൻ വളരെ എളുപ്പമാണ്. പക്ഷെ അത് നടപ്പിലാക്കാൻ വളരെ പ്രയാസവുമാണ്. അയാൾക്ക്  എന്തോക്കെ വിശയത്തിലാണ് താല്പര്യം ഉള്ളത് ആ വിഷങ്ങളൊക്കെ നമ്മൾ മുഖേന അയാൾ ആസ്വദിക്കാൻ ഇടവരുത്തുക. 

  
  

എന്തൊക്കെയാണ് ആസ്വാദനം കൊണ്ട് ഉദ്ദേശിക്കുന്നത്?

 

ഉദാഹരണത്തിന് നമ്മൾ കുട്ടികൾക്ക്‌ നല്ല ഭക്ഷണം വസ്ത്രം കളിപ്പാട്ടങ്ങൾ, വിദ്യാഭ്യാസം, തലോടൽ, നല്ല സംസാരം, അവരുടെ കൂടെ കളിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ അവർക്ക് ആസ്വദിക്കാൻ പറ്റുന്നു. 


ഉപദേശിക്കുന്നതും പഠിപ്പിക്കുന്നതും കുട്ടികൾക്ക് ഇഷ്ടമില്ല എന്ന്‌ ചിന്ദിക്കുന്നുണ്ടാവും. ശരിയാണ് അതു നമ്മൾ പഠിപ്പിക്കുമ്പോൾ അവർക്ക് ആസ്വാദനം കിട്ടുന്നില്ല, കിട്ടുന്ന കുട്ടികൾക്ക് പ്രശ്നവുമില്ല. പക്ഷെ അവർ വളർന്നിട്ടാണ് നമ്മൾ പഠിപ്പിച്ചത് അവർക്ക് അനുപവിക്കാനും ആസ്വദിക്കാനും കഴിയുന്നത്. അപ്പോൾ നമ്മോട് അവർക്ക് സ്നേഹം ഉണ്ടാവുകയും ചെയ്യും.


നന്ദി






Comments