ഇഷ്ടം സ്നേഹം പ്രണയം ഇവ തമ്മിൽ ഉള്ള വെത്യാസം എന്താണ്?

ഇഷ്ടം സ്നേഹം പ്രണയം ഇവ തമ്മിൽ ഉള്ള വെത്യാസം എന്താണ്?


എന്തിനോടും തോനാവുന്നതാണ് ഇഷ്ടം മനുഷ്യനോട് ആവാം മറ്റു വസ്തുക്കളോട് ആവാം. സ്നേഹം ഉണ്ടായികൊള്ളണം എന്നില്ല. ആസ്വദിക്കാൻ പറ്റുമ്പോഴാണ്  ഇഷ്ടം ഉണ്ടാവുക.

ഉദാ: ഭക്ഷണം, വസ്ത്രം, പൂക്കൾ


ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോടോ മനുഷ്യരോടോ തോന്നുന്നതാണ് സ്നേഹം. അല്ലങ്കിൽ ജീവനുള്ളതിനോട്. മറ്റു വസ്തുക്കളെയും സ്നേഹിക്കുന്നവർ ഉണ്ട്. സ്നേഹം ഉണ്ട് എങ്കിൽ സ്നേഹിപ്പെടുന്നവന് അല്ലങ്കിൽ വസ്തുക്കൾക് ഒരു പ്രയാസവും ഉണ്ടാവുന്നത് സഹിക്കാൻ കഴിയില്ല. മാത്രവും അല്ല അവർക്ക് നമ്മൾ പരിഗണന നൽകുകയും ചെയ്യും.

ഉദാ: കുടുംബം,സുഹൃത്ത്, നാട്,കാട്, പ്രകൃതി


പ്രണയത്തിൽ ഇഷ്ടവും സ്നേഹവും ഓരുമിച്ചു ഉണ്ടാവുന്നത് ആണ്.

ഉദാ: ഇണ, കാമുകി, കാമുകൻ

സ്നേഹം ഇല്ലാത്ത ഇഷ്ടങ്ങൾ ആണ് ചിലർക്ക് ചിലരോട് തോന്നുന്നത്. അവിടെ ആസ്വാദനം നിലക്കുമ്പോൾ ബന്ധവും നിലക്കും.സ്നേഹമില്ലാത്ത ഇഷ്ടം ബലപ്രയോഗതിലൂടെയും അപഹരിച്ചും ഒകെ ആസ്വദിക്കും. സ്നേഹം ഉള്ള ഇഷ്ടം ആണെങ്കിൽ ആസ്വാദനം നിലക്കില്ല. ആസ്വാദനത്തിനു മാറ്റങ്ങൾ ഉണ്ടായേക്കാം. യുവതത്തിൽ ഉള്ളത് പോലെ യാവില്ല വാർധക്യത്തിൽ എന്നു മാത്രം. 

Comments