വെള്ളം, വൈദ്യുതി ഇവയൊക്കെ അമൂല്യമാണ് പാഴാക്കരുത് എന്നൊക്കെ കേൾക്കാറുണ്ട്. എന്തുകൊണ്ട് പെട്രോൾ അമൂല്യമാണ് പാഴാക്കരുത് എന്ന ഒരു പ്രചാരണം എവിടെയും കേൾക്കുന്നില്ല?അത് കുത്തകൾക്ക് ലാഭം ഉണ്ടാക്കികൊടുക്കുന്നത് കൊണ്ടോ? അല്ലങ്കിൽ സർക്കാറിന് വരുമാനം കിട്ടുന്നത് കൊണ്ടോ?
എതായാലും നമ്മൾ ഒന്ന് ആലോചിച്ചു നോക്കൂ.. നമ്മൾ എത്രയോ അനവശ്യയാത്രകളും മറ്റും നടത്തി പെട്രോളും ഡീസലും കത്തിച്ചു തീർക്കുന്നുണ്ട്. പെട്രോൾ വില വർദനവിനെതിരെ നേരാം വണ്ണം ഒരു സമരം നടത്താൻ പോലും നമുക്ക് പറ്റുന്നില്ല. എങ്കിൽ പിന്നെ ഈ അനാവശ്യ ചെലവ് ചുരുക്കിയെങ്കിലും നമുക്ക് ഒന്ന് പ്രതികരിച്ചുകൂടെ?
Comments
Post a Comment