ദൈവം തന്ന ജീവൻ

ദൈവം തന്ന  ജീവൻ തുടരുന്നു

സ്നേഹിക്കാൻ ഒരു മനസു തന്നു

നന്മയെ കണ്ടെത്താൻ ബുദ്ധി തന്നു

ലോകത്തെ കാണാൻ കണ്ണു തന്നു

ലോകം നടന്നു കയറാൻ കാലുകൾ തന്നു

എത്തിപ്പിടിക്കാൻ കൈകൾ തന്നു

വിഭവ സമൃദ്ധമായ ഒരു സുന്ദര ലോകത്തെ തന്നു

എന്നിട്ടും എന്തേ നീ ദൈവത്തെ കണ്ടില്ല

എന്നിട്ടും എന്തേ നീ സ്നേഹിക്കുന്നില്ല

എന്നിട്ടും എന്തേ നീ നന്മകൾ ചെയ്യുന്നില്ല

എന്നിട്ടും എന്തേ നീ ലോകത്തെ കാണുന്നില്ല

എന്നിട്ടും എന്തേ നീ എങ്ങും എത്തിയില്ല

ചിന്തകൾ മരവിച്ചുപോയോ മനുഷ്യാ

Comments