കറുത്തവനാണ് ഞാൻ
നേരിടാമോ എന്നെ?
കറുത്തവരുണ്ട് എന്റെ കൂടെ
വെളുത്തവരും ഉണ്ട് എന്റെ കൂടെ
ആരാണ് കളവ് പറഞ്ഞത്
നമ്മൾ പുരോഗമിച്ചവർ ആണ് എന്ന്.
എന്തേ പിന്നെ കറുത്ത യുഗത്തിലെ
അരുതായിമകൾ ആവർത്തിക്കുന്നു ഇങ്ങനെ
ജാതിയും മതവും വംശിയതായും
പറഞ്ഞ്നമ്മൾ
അടിക്കുന്നു പരസ്പരം
മുമ്പേ ജീവിച്ചവരെക്കാൾ
ബുദ്ധിയുള്ളവരാണ് നമ്മൾ
എന്ന് പറഞ്ഞു അഹങ്കരിച്ചിടുന്നവർ നമ്മൾ
എന്തേ വീണ്ടു അങ്ങിനെ തന്നെ?
നമ്മൾ മറക്കുന്നു
മുമ്പേ നടന്ന നഷ്ടങ്ങൾ
വീണ്ടും നമ്മൾ മുറിക്കുന്നു
മഹത്തുക്കൾ നട്ട സംസ്കാരങ്ങൾ
കറുത്തവനും വെളുത്തവനും
തമ്മിൽഎന്തു മാറ്റം
രക്തം ചുവപ്പു തന്നെയല്ലെ?
അലി അക്ബർ പി.സി
Comments
Post a Comment