തോക്കുമില്ല ബോംബുമില്ല
ആയുധം ഒന്നും തന്നെയില്ല
അവർ തീവ്രവാദികൾ
കൊന്നിടുന്നു മനുഷ്യ മക്കളെ
അരുതെന്ന് പറയാൻ
കാണുന്നുമില്ല അവരെ
ഹിന്ദു വിനെ കൊല്ലുന്നു മുസ്ലിമിനെയും
കൃസ്ത്യാനിയെയും
ജൂതനെയും കൊല്ലുന്നു
മതമുള്ളവനെയും
മതമില്ലാത്തവനെയും കൊല്ലുന്നു
പണക്കാരനെയും
പവപ്പെട്ടവനെയും കൊല്ലുന്നു
അധികരമുള്ളവനെയും
ഇല്ലാത്തവനെയും കൊല്ലുന്നു
തൊഴിലാളിയെയും
മുതലാളിയെയും കൊല്ലുന്നു
കറുത്തവനേയും
വെളുത്തവനെയും കൊല്ലുന്നു
ഈ തീവ്രവാദത്തിനു പിന്നിൽ ആരാണ്?
മതമോ? ജാതിയോ?
തൊഴിലാളിത്തമോ? മുതലാളിത്തമോ?
രാജ്യമോ? അറിഞ്ഞിരുന്നെങ്കിൽ
നമുക്കു പറയാമായിരുന്നു
ഈ തീവ്രവാദം അവരുടേതാണെന്നു
അറിയില്ലല്ലോ നമുക്ക്
നാമെന്ത് പേരിട്ടു വിളിക്കും
ഈ തീവ്രവാദത്തെ.
ഇവർ ദൈവത്തിന്റെ സ്വന്തം തീവ്രവാദികളോ?
എങ്കിൽ ദൈവത്തിന്റെ പേരു പറഞ്ഞു മുമ്പു വന്നവർ ആര്?
അലി അക്ബർ പിസി
Comments
Post a Comment