അറിഞ്ഞതും അറിയാത്തതും ജീവിതം
ലോകത്തെ പഠിക്കുന്ന നമ്മൾ
അറിഞ്ഞില്ല നമ്മൾ ആരാണ് എന്ന്
ലോകം നിന്റെ വിരൽ തുമ്പിലുണ്ട്
നീ നിന്നെ കുറിച്ച് അറിയുകേ വേണ്ടു
അവസരങ്ങളെ തേടിപോവും നമ്മൾ
നമ്മെ തേടിയെത്തും അവസരങ്ങളെ
കാണാതെ പോവുന്നു
നഷ്ടങ്ങളെ ഓർക്കുന്ന നമ്മൾ
നേട്ടങ്ങളെ മറക്കുന്നു
കിട്ടിയതിൽ തൃപ്തനല്ലാത്തവൻ നമ്മൾ
വലുതെന്തിനോ കാത്തു നിൽക്കുന്നു
Comments
Post a Comment