നന്മയിൽ കിളിർത്ത ജീവിതം പ്രവാസിയായി ഉരുകി തീരുന്നു.
സ്വപ്നങ്ങൾകു പിറകെ ചിറകേറി പോവുമ്പോൾ നന്മ കേഴുന്നു സൗഖ്യത്തിനായി.
ഓതിതന്ന പാഠങ്ങളല്ലാം ഓർക്കുന്നു ഞാൻ എൻ ജീവിതയാത്രയിൽ.
ലോകം നടന്നു കയറാൻ പഠിച്ചതും ഈ നന്മയിൽ നിന്നുതന്നെ.
പിച്ചവച്ചു നടന്നകാലം എൻലോകമിതു തന്നെ.
പിച്ചയിൽ വീഴുന്നിടമെല്ലാം കൈ പിടിചുയർത്തിയ എൻ നന്മ.
ആദ്യത്തെ ഗുരുവും സുഹൃത്തുമെല്ലാം ഈ നന്മ തന്നെ.
സ്നേഹം നിറഞ്ഞ ഈ നന്മയാണ് എൻ ഉമ്മ.
എന്നു തിരിച്ചു നൽകും ഈ സ്നേഹം ലോകമങ്ങിനെ ഓടിത്തീർക്കുമ്പോൾ.
അറയില്ല എനിക്കു തിരിച്ചു നൽകാൻ പൊറുകാണേ എൻജീവിതത്തോട്
അലി അക്‌ബർ പിസി
Comments
Post a Comment